BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Friday 13 December 2013

18th IFFK MEDIA CELL MEMBERS (2013)

Thank You all for your wholehearted support!
Will see you again at the next festival!!


മേള കേരളത്തിന്റെ യശ്ശസുയര്‍ത്തി: മുഖ്യമന്ത്രി

18 ാമത് രാജ്യാന്തര ചലച്ചിത്രമേള കേരളത്തിന്റെ യശ്ശസുയര്‍ത്തിയെ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നഗരത്തിലെ തിയേറ്ററുകള്‍ക്ക് ഉള്‍ക്കൊള്ളാനാവുതില്‍ കൂടുതല്‍ പ്രതിനിധികള്‍ മേളയില്‍പങ്കെടുത്തുവെങ്കിലും അനന്തപുരി അവരെയെല്ലാം ആവേശപൂര്‍വം ഉള്‍ക്കൊണ്ടു. അച്ചടക്കത്തോടെ പങ്കെടുത്ത ചലച്ചിത്രപ്രേമികളാണ് ഈ മേളയുടെ വിജയിപ്പിച്ചതെും അദ്ദേഹം പറഞ്ഞു. നിശാഗന്ധിയില്‍ നട മേളയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുു അദ്ദേഹം.
പ്രശസ്ത സൗത്ത് കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിനെയും മലയാള ചലച്ചിത്ര പ്രതിഭ മധുവിനെയും ചടങ്ങില്‍ ആദരിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. ആര്‍'ിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരവും മികച്ച സംവിധായകന്‍, പ്രഥമചിത്രം എിവയ്ക്കുള്ള രജത ചകോരവും മുഖ്യമന്ത്രി വിതരണം ചെയ്തു. മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരം കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ഡോ. ശശി തരൂരും ജൂറികള്‍ക്കുള്ള ഉപഹാരം അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശനും വിതരണം ചെയ്തു. മികച്ച റിപ്പോര്‍'ിംഗിന് അച്ചടി, ദൃശ്യ, ശ്രവ്യ, ഓലൈന്‍ മാധ്യമങ്ങള്‍ക്കുള്ള പുരസ്‌കാരം യഥാക്രമം മന്ത്രി കെ.സി. ജോസഫ്, എം.എല്‍.എമാരായ പി.സി. വിഷ്ണുനാഥ്, കെ. മുരളീധരന്‍ എിവര്‍ വിതരണം ചെയ്തു.
സാംസ്‌കാരിക വകുപ്പ് സെക്ര'റി റാണി ജോര്‍ജ്, ജൂറി ചെയര്‍മാന്‍ ആര്‍തുറോ റിപ്‌സ്റ്റെയ്ന്‍, നെറ്റ്പാക്ക് ജൂറി മാര്‍ക്ക് സ്‌കില്ലിങ്, ഫിപ്രസി ജൂറി ഡെറിക് മാല്‍കോം, എിവര്‍ സംബന്ധിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ. സ്വാഗതവും അക്കാദമി സെക്ര'റി എസ്. രാജേന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു. തുടര്‍് സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍ ഒരുക്കിയ 'കേളികൊ'്' എ ദൃശ്യവിരുും അരങ്ങേറി.


'പര്‍വീസിന്' സുവര്‍ണ്ണ ചകോരം

18 ാമത് കേരള രാജ്യന്തര ചലച്ചിത്രമേളയിലെ മികച്ച അന്തര്‍ദ്ദേശീയ ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം മജീദ് ബാര്‍സിഗര്‍ സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രം പര്‍വീസ് നേടി. ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും 15 ലക്ഷം രൂപ തുല്യമായി പങ്കിടും. മികച്ച സംവിധായികനുള്ള രചതചകോരത്തിന് മേഘാ ധാക്കാ താരാ സംവിധാനം ചെയ്ത കമലേശ്വര്‍ മുഖര്‍ജി അര്‍ഹനായി.
മികച്ച നവാഗത ചിത്രത്തിനുള്ള രജതചകോരം ഇവാന്‍ വെസോവോ സംവിധാനം ചെയത ഇറാറ്റ കരസ്ഥമാക്കി. മൂന്നു ലക്ഷം രുപയാണ് സമ്മാനത്തുക.
മികച്ച പ്രേക്ഷകചിത്രം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത 101 ചോദ്യങ്ങളാണ്. സംവിധായകന് രജതചകോരവും രണ്ടു ലക്ഷം രൂപയുമാണ് സമ്മാനം.
അന്തര്‍ദ്ദേശീയ ചലച്ചിത്ര നിരൂപക ഫെഡറേഷന്‍ (ഫിപ്രസി) തെരഞ്ഞെടുത്ത മികച്ച മത്സരചിത്രം ഇവാന്‍ വെസോവോ സംവിധാനം ചെയ്ത ഇറാറ്റ നേടി.  കെ.ആര്‍. മനോജ് സംവിധാനം ചെയ്ത കന്യകാ ടാക്കീസിനാണ് മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം.
ഏഷ്യന്‍ ചലച്ചിത്രങ്ങളുടെ പ്രോത്സാഹനത്തിനായുള്ള സംഘടന (നെറ്റ്പാക്ക്) ഏര്‍പ്പെടുത്തിയ മത്സരവിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള പുരസ്‌ക്കാരം കമലേശ്വര്‍ മുഖര്‍ജി സംവിധാനം ചെയ്ത മേഘാ ധാക്കാ താര കരസ്ഥമാക്കി. മികച്ച മലയാളചിത്രത്തിനുള്ള നെറ്റ്പാക്ക് അവാര്‍ഡ് പി.പി. സുദേവന്‍ സംവിധാനം ചെയ്ത സി.ആര്‍. നമ്പര്‍ 89 നേടി.

ആര്‍തുറോ റിപ്‌സ്റ്റൈന്‍ ചെയര്‍മാനും, പീറ്റര്‍ സ്‌കാര്‍ലെറ്റ്, അതിഥി അസാദ്, ഗൗതമി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അന്താരാഷ്ട്ര അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

പതിനെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മികച്ച റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ് ഇന്ത്യന്‍ എക്‌സ്പ്രസിലെ നവമി സുധീഷ് നേടി. മാതൃഭൂമിയിലെ പി എസ് ജയന്‍, വീക്ഷണത്തിലെ നിസാര്‍ മുഹമ്മദ് എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശം.
ദൃശ്യ മാധ്യമ അവാര്‍ഡ് ജയ്ഹിന്ദ് ചാനലിലെ ജിഷ കെ. രാജ് നേടി. ഏഷ്യാനെറ്റിലെ കെ. ജി. കമലേഷ് പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി.
ഓണ്‍ലൈന്‍ മാധ്യമ അവാര്‍ഡ് മനോരമ ഓണ്‍ലൈനും ശ്രവ്യ മാധ്യമ അവാര്‍ഡ് ക്ലബ് എഫ് എമ്മും നേടി.
ജി ശേഖരന്‍ നായര്‍, പി. പി. ജെയിംസ്, രഞ്ജി കുര്യാക്കോസ്, പി. ആര്‍. ഡി അഡീഷണല്‍ ഡയറക്ടര്‍ സി. രമേശ്‌ കുമാര്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

Thursday 12 December 2013

Meet the Director PHOTOS



സന്ദേശങ്ങളെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന മാധ്യമം സിനിമ : ഇസബെല്‍ മുണോസ്


സമൂഹത്തിന് നല്‍കാനുള്ള സന്ദേശത്തെ വ്യക്തമായി പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന മാധ്യമമാണ് സിനിമയെന്ന് മത്സരചിത്രമായ ഇനേര്‍ഷ്യയുടെ സംവിധായിക ഇസബെല്‍ മുണോസ് പറഞ്ഞു. 15 വര്‍ഷക്കാലം സൗണ്ട് റെക്കോഡിസ്റ്റായി പ്രവര്‍ത്തിച്ച തനിക്ക് സംവിധാനം തികച്ചും വ്യത്യസ്തമായൊരു ലോകമായാണ് അനുഭവപ്പെടുന്നത്. ഈ മേളയില്‍ തന്റെ ചിത്രം പ്രദര്‍ശിപ്പിക്കാനായത് ബഹുമതിയായി കരുതുന്നു. ചിത്രത്തിന്റെ കാസ്റ്റിങ്ങിനായി നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും പ്രധാന നായികയായി തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ മാര്‍സേല പെനലോസയെ കണ്ടെത്തുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
പതിറ്റാണ്ടുകളായി അഫ്ഗാന്‍ ജനത അനുഭവിച്ചുവരുന്ന യുദ്ധങ്ങളുടെയും തീവ്രവാദത്തിന്റെയും അനന്തരഫലങ്ങളാണ് സോയില്‍ ആന്‍ഡ്  കോറല്‍ ചിത്രീകരിക്കുന്നതെന്ന് സംവിധായകന്‍ മസുദ് അദ്‌യാബി പറഞ്ഞു. അഫ്ഗാന്‍ ജനതയുടെ ദുരിതപൂര്‍ണമായ ജീവിതയാഥാര്‍ഥ്യങ്ങളുടെ തുറന്നുകാട്ടലാണ് ഈ ചിത്രം. കോളനിവത്കരണവും യുദ്ധവും വിതച്ച ഭീകരതയുടെ നേര്‍ക്കാഴ്ചകള്‍ ഈ ചിത്രത്തിലൂടെ പ്രേക്ഷകന് ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുംബത്തിന്റെ കഥയാണ് തന്റെ ചിത്രമെന്ന് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച് പ്രക്ഷകശ്രദ്ധനേടിയ കാപ്ച്ചറിങ് ഡാഡിന്റെ സംവിധായകന്‍ റോട്ടോ നകാനോ പറഞ്ഞു. സ്‌കിപ് സിറ്റി ഇന്റര്‍നാഷണല്‍ ഡി സിനിമ ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ആദ്യ ജാപ്പനീസ് ഡയറക്ടറായ ഇദ്ദേഹത്തെ വന്‍ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.

അന്നയും റസൂലും, ഐ.ഡി. തുടങ്ങിയ ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ നല്‍കിയ പിന്തുണയാണ് തങ്ങളുടെ കരുത്തെന്നും അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുകയെന്നത് വെല്ലുവിളിയായി കരുതുന്നുവെന്നും ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍ പറഞ്ഞു. സംവിധായകന്‍ ബാലു കിരിയത്ത്, മീരാ സാഹിബ് എന്നിവര്‍ സന്നിഹിതരായിരുന്നു.

കേളികൊട്ട്


18 ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനത്തേയും അടുത്ത മേളയുടെ വരവിനെയും ഓര്‍മപ്പെടുത്തിക്കൊണ്ട് അവതരിപ്പിക്കുന്ന പ്രത്യേക കലാപരിപാടി 'കേളികൊട്ടി'ന് ഇന്ന് നിശാഗന്ധി സാക്ഷ്യം വഹിക്കും. വിശ്വമാനവികത എന്ന ആശയവും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവുംസമന്വയിപ്പിച്ച് സംഗീതത്തിന്റെ അകമ്പടിയോടെയാണ് കേളികൊട്ട് അരങ്ങേറുന്നത്. തുകല്‍വാദ്യം, തന്ത്രിവാദ്യം, ലോഹവാദ്യം, സുഷിരവാദ്യം, മംഗളവാദ്യം എന്നിവ ചേര്‍ന്ന വാദ്യ സമന്വയം ആസ്വാദകരില്‍ നവ്യാനുഭവം പകരും. എരിഞ്ഞുകത്തുന്ന തീവെട്ടികളും ആനച്ചമയങ്ങളും ഇനി വരുംകാലങ്ങളില്‍ പ്രതീക്ഷയുടെ നിറശോഭയേകട്ടെയെന്ന് ആശംസിച്ചുകൊണ്ട് ആവിഷ്‌ക്കരിച്ചിരിക്കുന്ന ദൃശ്യവിരുന്ന് സംവിധാനം ചെയ്തിരിക്കുന്നത് ടി.കെ. രാജീവ് കുമാറാണ്. മേളയുടെ സമാപനത്തിന് ശേഷമാകും കേളികൊട്ട് അരങ്ങേറുക.