BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Saturday 7 December 2013

ഇന്ന് 13 വിഭാഗങ്ങളില്‍ 53 ചിത്രങ്ങള്‍



18 ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ന് മത്സരവിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍ ഉള്‍പ്പെടെ 13 വിഭാഗങ്ങളിലായി 53 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇന്നലെ പ്രദര്‍ശിപ്പിച്ച മേഘ ധാക്ക താരാ, ദി ബാറ്റില്‍ ഓഫ് ടൊബാറ്റോ, അറബാനി, 101 ചോദ്യങ്ങള്‍, ഇറാറ്റ എന്നീ ചിത്രങ്ങള്‍ക്കു പുറമെ ഈ വിഭാഗത്തില്‍ നിന്നും സ്റ്റോറി ടെല്ലര്‍, ജൊനാതന്‍സ് ഫോറസ്റ്റ് എന്നീ ചിത്രങ്ങളുമുണ്ട്.
പൊതുസ്ഥലങ്ങളില്‍ കഥപറഞ്ഞ് ഉപജീവനം നടത്തേണ്ടിവരുന്ന പ്രശസ്തനായ ഒരു നടന്റെ ഭൂതകാലത്തിലെ പാപങ്ങളിലേക്കും പശ്ചാത്താപങ്ങളിലേക്കുമുള്ള തിരിച്ചുപോക്ക് ചിത്രീകരിച്ച സ്റ്റോറിടെല്ലര്‍ സംവിധാനം ചെയ്തിരിക്കുന്നത് ബരുര്‍ എമിന്‍ അകെയ്‌നാണ്. രാവിലെ ഒന്‍പത് മണിക്ക് കൈരളിയിലാണ് ഈ ചിത്രം.
ആമസോണ്‍ വനാന്തരങ്ങളുടെ സൗന്ദര്യം കാമറയില്‍ ഒപ്പിയെടുത്ത ജൊനാതന്‍സ് ഫോറസ്റ്റ് ഇന്ന് 12 മണിക്ക് ശ്രീപത്മനാഭയില്‍ പ്രദര്‍ശിപ്പിക്കും. സംവിധാനം സര്‍ജിയോ ആന്‍ട്രോഡ്.
ലോകസിനിമാ വിഭാഗത്തില്‍ നിന്നും 21 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഹാഫ് ഓഫ് എ യെല്ലോ സണ്‍, ക്ലോസ്ഡ് കര്‍ട്ടണ്‍, എ ടച്ച് ഓഫ് സിന്‍, മൈ ഡോഗ് കില്ലര്‍, കംചക്ക, ടാംഗിറിന്‍സ്, അല്‍മയേഴ്‌സ് ഫോളി, കമിങ് ഫോര്‍ത്ത് ബൈ ഡേ, സ്‌ട്രേ ഡോഗ്‌സ്, ഇന്‍ ബ്ലൂം, സ്‌ട്രെയ്ഞ്ച് ലിറ്റില്‍ ക്യാറ്റ്, ഡോട്ടര്‍, ദി റോക്കറ്റ്, ഹൈവ്‌സ്, ബര്‍ലിന്‍ 7, 3 x 3 D, കോമ്രേഡ് കിം ഗോസ് ഫ്‌ളൈയിങ്, വര എ ബ്ലസിങ്, സിദ്ധാര്‍ഥ്, വോയ്‌സ് ഓഫ് ദി വോയ്‌സ്‌ലസ്, ഷോപ്പിങ്, ബേണിങ് ബുഷ് എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
മലയാളം സിനിമാ വിഭാഗത്തില്‍ പ്രണയത്തിന് പുതിയ ദൃശ്യഭാഷ ചമച്ച് തിയേറ്ററുകളില്‍ വിജയകരമായ പ്രദര്‍ശിപ്പിച്ച അന്നയും റസൂലും പ്രദര്‍ശിപ്പിക്കുന്നു. സംവിധാനം രാജീവ് രവി. ഐ.എഫ്.എഫ്.ഐയില്‍ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാനട ചിത്രമായ കന്യകാ ടാക്കീസും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. കെ.ആര്‍. മനോജാണ് സംവിധായകന്‍.
ടോപ്പ് ആങ്കിള്‍ വിഭാഗത്തില്‍ ഇന്ദ്രജിത്ത് നായകനായി ജോഷി മാത്യു സംവിധാനം ചെയ്ത ബ്ലാക്ക് ഫോറസ്റ്റ് കലാഭവനില്‍ പ്രദര്‍ശിപ്പിക്കും.
ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ നിന്ന് ദി കോഫിന്‍ മേക്കര്‍, ലൂസിയ, ഈവിള്‍ എന്‍ഗള്‍ഫ്‌സ് എന്നിവയും രണ്ടാം ദിനം ശ്രദ്ധനേടിയ എക്‌സ്പ്രഷനിസം വിഭാഗത്തില്‍ നിന്ന് ജര്‍മന്‍ നിശബ്ദചിത്രം ദി കാബിനറ്റ് ഓഫ് ഡോക്ടര്‍ കാലിഗിരിയും പ്രദര്‍ശിപ്പിക്കും.
കണ്ടംപററി മാസ്റ്റേഴ്‌സ് ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ഹാറൂണ്‍ ഫറോക്കിയുടെ വീഡിയോ ഗ്രാംസ് ഓഫ് എ റവല്യൂഷന്‍, ഗോറണ്‍ പാസ്‌കല്‍ജെവിക്കിന്റെ ഹണിമൂണ്‍സ്, മാര്‍ക്കോ ബലൂച്ചിയുടെ സോറല്ലേ മായി, ഗുഡ്‌മോര്‍ണിങ്, ക്ലയര്‍ ഡെനിസിന്റെ ഇന്‍ട്രൂഡല്‍, തകാഷി മൈക്കിന്റെ ക്രോസ്, ഓഡിഷന്‍, ഴാങ് റെന്വേറിന്റെ ടോണി എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.
സ്ട്രീറ്റ് ഫിലിം മേക്കിങ് വിഭാഗത്തില്‍ ഫെര്‍ണാണ്ടോ എംബിക്കിന്റെ ലേക് താഹോ, സീറോ യൂറോയുടെ വിന്റ് ജേണീസ് എന്നിവ പ്രദര്‍ശിപ്പിക്കുന്നു. ജൂറി ഫിലിംസ് വിഭാഗത്തില്‍ മേരി ഈസ് ഹാപ്പി മേരി ഈസ് ഹാപ്പി, ന്യൂ എഷ്യന്‍ വിഭാഗത്തില്‍ ടാങ് വോങ്, ഇലോ ഇലോ എന്നിവയും പ്രദര്‍ശിപ്പിക്കും.
യോദ്ധാക്കളുടെ കഥ പറയുന്ന സമുറായ് ഫിലിംസ് വിഭാഗത്തില്‍ നിന്നും ലൗ ഫോര്‍ എ മദര്‍ പ്രദര്‍ശിപ്പിക്കും. കാര്‍ലോ സോറയുടെ ഗോയ ഇന്‍ ബോര്‍ഡെക്‌സ്, പ്രേം നസീറിന്റെ സ്മരണാര്‍ഥം എം. കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത മലയാള ചിത്രം കാവ്യമേളയും ഇന്നത്തെ കാണികള്‍ക്ക് വിരുന്നാകും.
നിശാഗന്ധിയില്‍ വൈകുന്നേരം 6.30 ന് മലയാള ചലച്ചിത്രം സെല്ലുലോയ്ഡ് പ്രദര്‍ശിപ്പിക്കും.

No comments:

Post a Comment